
തൊടുപുഴ ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് ഹോംകെയര്‍ പദ്ധതിക്കായി ടാക്സി പെര്‍മിറ്റുള്ള ഏഴ് സീറ്റ് എര്‍ട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങള്‍ ആവശ്യമുണ്ട് . 2026 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താല്പര്യമുളള വാഹന ഉടമകളില്‍നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ എപ്രില്‍ 5 പകല്‍ 12 വരെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.