
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. മാട്ടുപ്പെട്ടി അണക്കെട്ടിന് സമീപം കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് കടുവയെ കണ്ടത്. സഞ്ചാരികള്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നതിനിടയിലാണ് ഡാമിനരികില്‍ കടുവയെ കണ്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന സഞ്ചാരികളാണ് കടുവയുടെ ദൃശ്യം പകര്‍ത്തിയത്. ഡിടിപിസിയുടെ ബോട്ടില്‍ ചെന്നൈ സ്വദേശികളായ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഈ സംഘമാണ് കടുവയെ കണ്ടത്.
ദിവസവും നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് മാട്ടുപ്പെട്ടി. ഇവിടെ കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.