
ഇടുക്കി : അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ഫാമിലെ കോഴികൾ ചത്തു.രാജാക്കാടിന് സമീപം മമ്മട്ടിക്കാനത്ത് പുറക്കുന്നേൽ വീട്ടിൽ നരേന്ദ്രൻ – മിനി ദമ്പതികൾ നടത്തുന്ന ഗ്രാമ ലക്ഷ്മി പൗൾട്രി ഫാമിലാണ് അജ്ഞാത ജീവികളുടെ ആക്രമണം നടന്നത്. 35 ദിവസം പ്രായമായ 2000 (രണ്ടായിരം) കോഴികളെയാണ് ഒറ്റയടിക്ക് നഷ്ടമായത്.
ഫാമിന്റെ മറ പൊളിച്ചാണ് അജ്ഞാത ജീവികൾ ഫാമിനുള്ളിൽ കടന്നത് .അകത്തുണ്ടായിരുന്നമുഴുവൻ കോഴികളേയും കൊന്നിടുകയും കുറെ എണ്ണത്തിനെ അടുത്ത പുരയിടത്തിൽ പല സ്ഥലത്തായി കൊന്നിടുകയും ചെയ്തു. ഒരെണ്ണത്തിന് 55 രൂപ പ്രകാരം വില കൊടുത്താണ് രണ്ടായിരം കുഞ്ഞുങ്ങളെ വാങ്ങിയത്. 35 ദിവസം തീറ്റയും പരിചരണവുമായും പണം ചെലവായി. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ദേവികുളം റേഞ്ചാ ഫീസറുടെ നിർദ്ദേശപ്രകാരം ശാന്തൻ പാറ ഫോറസ്റ്റർ സുനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറിഉ ദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം ചത്ത ഏതാനും കോഴികളുടെ പോസ്റ്റ്മോർട്ടം നടത്തി.എല്ലാം കുഴിച്ചു മൂടാൻ ഫാമുടമയ്ക്ക് നിർദ്ദേശവും കൊടുത്തു