HealthLatest News

സ്ത്രീകളിൽ ഹൃദ്രോഗം വർദ്ധിക്കുന്നു ; പ്രധാനപ്പെട്ട കാരണങ്ങൾ അറിയാം

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള മരണത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 44% സ്ത്രീകൾ ഹൃദ്രോഗവുമായി ജീവിക്കുന്നുണ്ടെന്നും 5 സ്ത്രീകളിൽ ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നതായും പഠനത്തിൽ പറയുന്നു.. ഉയർന്ന ബിപി, പ്രമേഹം, കൊളസ്ട്രോൾ, പാരമ്പര്യം, പ്രായം തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നത്. ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നും പഠനത്തിൽ പറയുന്നു.രക്തത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂടുന്നതാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. രക്തത്തിലെ അധിക കൊളസ്ട്രോൾ ധമനികളുടെ ഉള്ളിലുള്ള പാളിയിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗമുണ്ടാകാനുള്ള ഒരു കാരണം. അമിത ശരീരഭാരം, കുടുംബത്തിൽ ആർക്കെങ്കിലും രക്തസമ്മർദ്ദം ഉള്ളവർ, ഗർഭിണികൾ എന്നിവരെല്ലാം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യക കൂടുതലാണ്. സ്ത്രീകൾ പലപ്പോഴും ആരോഗ്യത്തോടെ ജീവിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും മോശം ഭക്ഷണശീലങ്ങൾ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ വളരെ കൂടുതലാണെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.മോശം ശീലങ്ങൾ സ്ത്രീകളുടെ ഹൃദയത്തെ വളരെയധികം ബാധിക്കുമെങ്കിലും നല്ല ശീലങ്ങൾ ശരിക്കും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക എന്നിവയിലൂടെ ഹൃ​ദ്രോ​ഗ സാധ്യത ഒരു പരിധി വരെ തടയാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!