
അടിമാലി: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു യൂണിയന്റെ ദേവികുളം മേഖലാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ക്രമീകരിച്ചിരുന്നു. സമ്മേളനം സംഘടനാ ഇടുക്കി ജില്ലാ പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. അടിമാലിയില്‍ നടന്ന സമ്മേളനത്തില്‍ ദേവികുളം മേഖലാ പ്രസിഡന്റ് സി.ഡി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. ബിജു ലോട്ടസ് സംഘടനാ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി ഷാജി കുരിശുംമൂട് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ മുഖപത്രമായ കെ.ജെ.യു ന്യൂസിന്റെ പ്രകാശനവും നടന്നു. അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനം, മേഖലാ ട്രഷറാര്‍ വി.ആര്‍ സത്യനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ജില്ലാ ട്രഷറാര്‍ സലിം കുളത്തായി,മേഖലാ സെക്രട്ടറി സജീവ് മാധവന്‍, ജില്ലാ കമ്മിറ്റിയംഗം കെ.എം ജലാലുദ്ദീന്‍, ജിനീഷ് ജോര്‍ജ്, ബിനീഷ് ആന്റണി, എസ് സെല്‍വരാജ്, പി.എച്ച് നാസര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മേഖലാ കമ്മിറ്റികളും ഏപ്രില്‍ മൂന്ന് പതാകദിനമായി ആഘോഷിക്കും. ഈ മാസം 10,11,12 തീയതികളിലാണ് സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.