സൗത്ത് കത്തിപ്പാറ കൈതച്ചാല്‍ മേഖലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടാന കൃഷിനാശം വരുത്തി

അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന സൗത്ത് കത്തിപ്പാറ കൈതച്ചാല്‍ ഭാഗത്താണ് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന കൃഷിനാശം വരുത്തിയത്. പ്രദേശവാസിയായ സാജുവിന്റെ കൃഷിയിടത്തിലെ തെങ്ങും വാഴയുമടക്കമുള്ള കൃഷിവിളകള്‍ കാട്ടാന നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പനംകുട്ടി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷനംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. രാത്രിയില്‍ ജനവാസമേഖലയിലേക്കെത്തിയ കാട്ടാന വലിയ തോതിലുള്ള നഷ്ടമാണ് പ്രദേശത്ത് വരുത്തിയത്..

കാട്ടാന ആക്രമണം തുടരുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. ഈ മേഖലയില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ കിടങ്ങ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ഭാഗത്തുകൂടി കിടങ്ങ് നിര്‍മ്മിക്കാനുണ്ടെന്നും ഈ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്കെത്തുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാല്‍ മേഖലയിലും പകല്‍ കാട്ടാന ജനവാസ മേഖലയിലെ റോഡിലിറങ്ങി. കാട്ടാന റോഡിലെത്തിയ സമയം ഇവിടെ വാഹനങ്ങളോ മറ്റ് ആളുകളോ ഇല്ലാതിരുന്നത് ആശ്വാസമായി. പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നുള്ള പരാതി കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്.