Latest News
ആശാവര്‍ക്കര്‍മാരുടെ സമരം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

അടിമാലി: തിരുവനന്തപുരത്ത് നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി എം സലിം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ മന്ത്രിമാരും സി ഐ ടി യു നേതാക്കളും ചേര്‍ന്ന് പെരുവഴിയിലിട്ട് പുലയാട്ട് നടത്തി അപമാനിക്കുകയാണെന്ന് ടി എം സലിം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സമരക്കാരുടെ നേരെ പോലും നോക്കുന്നില്ല. ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രിക്ക് ബധിരകര്ണ്ണങ്ങളാണെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. അടിമാലിയില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.