KeralaLatest NewsLocal news
എന്‍ ഡി എ മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ് രാജേന്ദ്രന്

അടിമാലി: എന്‍ ഡി എ മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. എന്‍ ഡി എ മുന്നണിയുടെ ഭാഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ അത്താവാലെയുമായി രാജേന്ദ്രന് കൈകൊടുക്കാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് എസ് രാജേന്ദ്രന് രംഗത്തെത്തിയത്. തന്റെ അറിവോടെയല്ല ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് എസ് രാജേന്ദ്രന് പറഞ്ഞു.