KeralaLatest NewsLocal news
പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു

മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലൻസ് വിളിച്ച് മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ വൈകീട്ട് 6 മണിയോടുകൂടിയായിരുന്നു യുവതി വീട്ടിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത്. മരണശേഷം മറ്റാരെയും അറിയിക്കാതെ ഭർത്താവ് അസ്മയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുന്നത്.