KeralaLatest NewsLocal news
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം വാഹനാപകടം.

കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം വാഹനാപകടം. ടോറസ് ലോറി കാറിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ യാത്രികർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.ദേശീയപാത നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന ലോറിയും കോതമംഗലത്ത് നിന്ന് മൂന്നാർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും പാതയോരത്തേക്ക് മറിഞ്ഞു.