
അടിമാലി: പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അടിമാലി വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. മണല്‍ വരാന്‍ അനുമതി നല്‍കുക, അനാവശ്യ നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. സിഐടിയു അടിമാലി ഏരിയാ കമ്മിറ്റിയംഗം ടി എം ഗോപാലകൃഷ്ണന്‍ സമരം ഉദ്്ഘാടനം ചെയ്തു.
പ്രതിഷേധ സമരത്തില്‍ എം പി അലിയാര്‍ അധ്യക്ഷനായി. ആര്‍ സി ഷാജന്‍, സി ഡി ഷാജി, മാത്യു ഫിലിപ്പ്, സി പി മാത്യു, എം എം ഷിജു എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.