KeralaLatest NewsLocal news

കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി ഈ മാസം 19ന് ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കും

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിലെ അനധികൃത നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി ഈ മാസം 19ന് ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കും. കോടികള്‍ വരുമാനമുള്ള ഇരവികുളം ദേശിയോദ്യാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ക്രമക്കേട് നടത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദേശീയ ഉദ്യാനത്തില്‍പെട്ട രാജമലയിലും ലക്കത്തും ഇടതുപക്ഷ പ്രവര്‍ത്തകരെ മാത്രമാണ് ജോലിക്കായി നിയമിക്കുന്നത്. രാജമലയില്‍ പാര്‍ട്ടി ഗ്രാമം ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്.

ഇത്തരം ആരോപണങ്ങളുയര്‍ത്തിയാണ്  ഈ മാസം 19ന് കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ക്കിംങ്ങ് ഇല്ലാത്തതുമൂലം മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

രാജമലയില്‍ പ്രധാന റോഡില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ തടയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19ന് ഉച്ചകഴിഞ്ഞ് 2 ന് സമരം നടക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ജി.മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് എസ്.വിജയകുമാര്‍, വൈസ് പ്രസിഡന്റ് എ.ആന്‍ഡ്രൂസ്, മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ എന്നിവര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!