
അടിമാലി: അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു എ ഐ എസ് എഫ് ഇടുക്കി ജില്ലാ സമ്മേളനം നടന്നത്. രാവിലെ പതാക ഉയര്‍ത്തലിന് ശേഷം പുഷ്പാര്‍ച്ചന, രക്തസാക്ഷി പ്രമേയം, പ്രസീഡിയം തെരഞ്ഞെടുപ്പ് എന്നിവ നടന്നു. തുടര്‍ന്ന് അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു.
സി പി ഐ ജില്ല സെക്രട്ടറി കെ. സലിംകുമാര്‍,ജയാ മധു, കെ എം ഷാജി, പി പളനിവേല്‍, പ്രിന്‍സ് മാത്യു, അഡ്വ. വി എസ് അഭിലാഷ്, സുനില്‍കുമാര്‍ സുരേഷ്, ജിനുമോള്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം സി പി ഐ ജില്ല സെക്രട്ടറി കെ. സലിംകുമാര്‍ നിര്‍വ്വഹിച്ചു. കലാ, സാംസ്‌കാരിക കായിക, കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.