
ഏപ്രിലെ വേനല്‍മഴ പെയ്ത് ഇറങ്ങിയതോടെ ഹൈറേഞ്ചില്‍ ലില്ലിപ്പൂക്കള്‍ കൂട്ടത്തോടെ വിടര്‍ന്ന് കാഴ്ച്ചയുടെ വര്‍ണ്ണവസന്തമൊരുക്കുകയാണ്. അടുത്തടുത്ത് നിരനിരയായി വളര്‍ന്ന് നില്‍ക്കുന്ന ഈസ്റ്റര്‍ ലില്ലികള്‍ കാണാന്‍ വലിയ ചന്തമാണ്. ഏപ്രില്‍ ലില്ലിയെന്നും ഈസ്റ്റര്‍ ലില്ലി അറിയപ്പെടും. ഹൈറേഞ്ചിന്റെ മലയോര മേഖലയില്‍ കണ്ടുവരുന്ന ഈസ്റ്റര്‍ ലില്ലിപൂക്കള്‍ വിദേശ ഇനത്തില്‍പെട്ട സസ്യമാണ്. ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. ബാര്‍ബഡോസ് ലില്ലി, കൊക്കോവ ലില്ലി എന്നിങ്ങനെയും ഈസ്റ്റര്‍ ലില്ലിക്ക് പേരുകളുണ്ട്.

ആറും ഏഴും ഇതളുകളുള്ള ചുവപ്പും ഓറഞ്ചും കലര്‍ന്ന പുഷ്പങ്ങളാണ് ഈസ്റ്റര്‍ ലില്ലിയുടേത്. ഉള്ളിയുടേതുപോലുള്ള കാണ്ഡമാണ് ഈസ്റ്റര്‍ ലില്ലിക്കുള്ളത്.ഇതില്‍ നിന്നും മുളച്ച് വരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളില്‍ പൂവ് വിരിയും. ഓരോ തണ്ടിലും രണ്ട് പൂക്കള്‍ വീതമുണ്ടാകും. വീടുകളില്‍ ഈസ്റ്റര്‍ ലില്ലി അലങ്കാര ചെടിയായി നട്ടുവളര്‍ത്തുന്നവരുമുണ്ട്. വര്‍ഷം മുഴുവന്‍ പൂക്കുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇവ കൂടുതലായി പൂഷ്പിക്കുന്നത്. അതിനാല്‍ തന്നെയാണ് ഇവക്ക് ഏപ്രില്‍ ലില്ലിയെന്നും ഈസ്റ്റര്‍ ലില്ലിയെന്നുമൊക്കെയുള്ള പേര് ലഭിച്ചത്.
