സ്വര്‍ണ്ണ വ്യാപാരത്തിന്റെ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ് നടന്നതായി പരാതി

അടിമാലി: സ്വര്‍ണ്ണ വ്യാപാരത്തിന്റെ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് അടിമാലി പോലീസിന് ലഭിച്ചിരിക്കുന്നത്. സ്വര്‍ണ്ണ വില കൂടി വരുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണം വാങ്ങി വില്ക്കുമ്പോള് ലഭിക്കുന്ന ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കിയെന്ന തരത്തിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് ഒരു പരാതി അടിമാലി പോലീസിന് ലഭിച്ചതായാണ് വിവരം. തട്ടിപ്പില്‍ വിവിധയാളുകള്‍ അകപ്പെട്ടതായും ഇവര്‍ക്കൊക്കെയും പണം നഷ്ടമായതായും സൂചനയുണ്ട്.
തട്ടിപ്പ് നടത്തിയയാള്‍ ആദ്യം സമീപിച്ചവര്‍ക്ക് ലാഭവിഹിതമായി കുറച്ച് തുക നല്കി വിശ്വാസം നേടിയെടുത്തിരുന്നു. ഇതോടെ കൂടുതല്‍ പേര് ഇതിലേക്കാകര്ഷിക്കപ്പെട്ടതായാണ് വിവരം. കൂടുതല്‍ ആളുകള്‍ പണം നിക്ഷേപിച്ചതോടെ ലാഭ വീതം കൊടുക്കുന്നത് തടസ്സപ്പെട്ടു.vമാസങ്ങളായി കൊടുത്ത പണമോ ലാഭ വിഹിതമോ ലഭിക്കാതെ വന്നതോടെ ആളുകളില്‍ സംശയം ഉയരുകയും പരാതി ഉണ്ടാവുകയും ചെയ്തതായാണ് പ്രാഥമിക വിവരം. സമീപകാലത്തെ ഏലക്കാ തട്ടിപ്പിനും പാതിവില തട്ടിപ്പിനും ശേഷമാണ് മറ്റൊരു രീതിയിലുള്ള തട്ടിപ്പ് പരാതി ഉയര്‍ന്നിട്ടുള്ളത്.