FashionKeralaLatest NewsMovie

‘മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണം’; കാതോലിക്കാ ബാവ

മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു. സമൂഹത്തെ കാർന്നുതിന്നുന്ന രോ​ഗമായി ലഹരി ഉപയോ​ഗം മാറിയിരിക്കുന്നതെന്നും, അതിനെതിരെ കടുത്ത മുന്നറിയിപ്പും ഇടപെടലും അനിവാര്യമാണെന്നും ബാവാ വ്യക്തമാക്കി.

“ലഹരി ഉപയോ​ഗിക്കരുതെന്ന് പ്രസം​ഗിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ലഹരി വിപത്തിനെതിരായി സന്നദ്ധപ്രവർത്തനം തീർച്ചയായും വേണ്ടിവരും,” ബാവാ ചൂണ്ടിക്കാട്ടി. കുട്ടികളിലെ മൂല്യബോധം കാത്തുസൂക്ഷിക്കുന്നതിന് മാതാപിതാക്കളും സമൂഹവും ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മോശമായ സിനിമകളിൽ നിന്ന് കുട്ടികളെ സുരക്ഷിതമാക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ബാവാ നിർദേശിച്ചു. “അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു. പഴയകാലത്ത് നന്മയും മൂല്യബോധവും പങ്കുവെച്ച സിനിമകൾ ഇപ്പോഴത്തെ പ്രവണതകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. എങ്ങനെ ബാങ്ക് കൊള്ളയടിക്കാം, എങ്ങനെ ആളുകളെ കൊല്ലാം എന്നതൊക്കെയാണ് സിനിമകളുടെ പ്രമേയ”മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!