
വന്യജീവി ശല്യത്താൽ പൊറുതിമുട്ടിയ കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയാണ് പെരുമലയിൽ കാട്ടാനകളും തലയാറിൽ പുലിയുടെയും സാന്നിധ്യം ഉണ്ടായിട്ടുള്ളത്.
പെരുമലയിൽ ഗ്രാമത്തിലേക്കുള്ള റോഡിൽ കാട്ടാനകൾ ഇറങ്ങി സ്വര്യൈ വിഹാരം നടത്തിയത് ആളുകളെ ഭീതിയിലാഴ്ത്തി

കഴിഞ്ഞ രണ്ടാഴ്ച്ചകളായി പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ച് വരുന്നുണ്ട്. വഴിയോരകടകൾക്കും കൃഷിക്കും കാട്ടാനകൾ നാശം വരുത്തി. ആർആർടി സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുന്നുവെങ്കിലും കാട്ടാനകൾ ജനവാസ മേഖലയിലേക്കെത്തുന്ന സാഹചര്യത്തിൽ ആർ ആർ ടി സംഘം കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം. തോട്ടം മേഖലയായ തലയാറില്‍ കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

പുലിയുടെ കാൽപ്പാടുകൾ വിവിധയിടങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും
കന്നുകാലി തൊഴുത്തിനരികിൽ പുലി എത്തിയതായും തൊഴിലാളികൾ പറയുന്നുണ്ട്.
ഇവിടെ മുമ്പും പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.വിഷയത്തിൽ വനം വകുപ്പിൻ്റെ ഫല പ്രദമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.