
അടിമാലി മില്ലുംപടിയിൽ ചെറു പറമ്പിൽ ജോർജിൻ്റെ വീടിന് സമീപമുള്ള കോഴികൂട്ടിലാണ് പെരുപാമ്പ് കയറി കൂടിയത്. ആറടിയോളം നീളമുള്ള പെരുമ്പാമ്പ് ഇരവിഴുങ്ങിയ നിലയിലായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള സ്നേക്ക് റെസ്ക്യു ടീം അംഗം കെ ബുൾബേന്ദ്രൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
തുടർന്ന് പാമ്പിനെ പാംബ്ല വനമേഖലയിലെ ഓഡിറ്റ് വൺ പ്രദേശത്ത് തുറന്ന് വിട്ടു.