EntertainmentKeralaLatest NewsLocal news
വേടനെ ചേർത്തു നിർത്തണം.. ; റാപ്പർ വേടനെ പിന്തുണച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

റാപ്പർ വേടനെ പിന്തുണച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടനെ ചേർത്തു നിർത്തണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പിന്നാക്ക ജനതയുടെ ഉയർത്തെഴുന്നേൽപിൻ്റെ ശബ്ദമാണ് വേടൻ്റേത്. പറ്റിയ തെറ്റ് വേടൻ അംഗീകരിച്ചു. തിരുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. പുലിപ്പല്ലിൻ്റെ പേരിൽ വലിയ കേസുണ്ടാക്കാൻ ശ്രമിച്ചു. അത്തരത്തിൽ അദ്ദേഹത്തെ അവസാനിപ്പിക്കാൻ നോക്കിയാൽ അംഗീകരിക്കില്ല. അദ്ദേഹത്തിന് വേദികൾ ലഭിക്കണമെന്നും എം വി ഗോവിന്ദൻ ആനച്ചാലിലെ പൊതുപരിപാടിയിൽ പറഞ്ഞു.