
കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരമെന്നാണ് ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് നാമകരണം ചെയ്തിട്ടുള്ളത്.പുതിയ തായി പണി കഴിപ്പിച്ച ഓഫീസിൻ്റെ ഉദ്ഘാടനം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിർവ്വഹിച്ചു .കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർക്കുമ്പോഴും നാടിനാവശ്യമായ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
എം എം മണി എംഎല്‍എ ഓഫീസിന് മുമ്പില്‍ പതാക ഉയര്‍ത്തി. തുടർന്ന് പാർട്ടി സെക്രട്ടറിയെ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്കാനയിച്ചു. ആനച്ചാലില്‍ ടൗണില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറിയെ ഏലക്കാ മാലയിട്ട് സ്വീകരിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ വി ശശി അധ്യക്ഷനായി .
സംസ്ഥാന സെക്രട്ടറി യറ്റംഗം കെ കെ ജയചന്ദ്രന്‍ , എം എം മണി എംഎല്‍എ , ജില്ലാ സെക്രട്ടറി യറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രന്‍ , എം ജെ മാത്യു , അഡ്വ എ രാജ എംഎല്‍എ , ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി , ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ , ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനു തോമസ് എന്നിവര്‍ സംസാരിച്ചു.ആനച്ചാല്‍ വെള്ളത്തൂവല്‍ പാതയോരത്ത് മൂന്ന് നിലകളിലായാണ് പുതിയ ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്.