EntertainmentKeralaLatest NewsLocal newsMovie

എന്റെ ചില കാര്യങ്ങളിൽ ഇൻഫ്ളുവൻസ് ആകാതിരിക്കുക; പറഞ്ഞുതരാൻ ആരുമില്ലായിരുന്നു, ഒറ്റയ്ക്കാണ് വളർന്നത്’, ഇടുക്കിയെ ഇളക്കി മറിച്ച് വേടൻ

വിവാദങ്ങൾക്ക് ശേഷം ഇടുക്കി വാഴത്തോപ്പിൽ സർക്കാരിന്റെ ‘എന്റെ കേരളം’ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ. തന്റെ ചില കാര്യങ്ങൾ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാൻ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടൻ പറഞ്ഞു. എൻ്റെ നല്ല ശീലങ്ങൾ കണ്ട് പഠിക്കുകയെന്ന് വേടൻ.ഞാൻ നിങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്.എന്നെ കേൾക്കുന്ന നിങ്ങൾക്ക് നന്ദിയെന്നും പറഞ്ഞ വേടൻ സർക്കാരിന് നന്ദിയും അറിയിച്ചു.

തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്നത്. വേടൻ എന്ന വ്യക്തി പൊതുസ്വത്താണ് താൻ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാൻ വേടൻ പറഞ്ഞു. വേദിയിൽ വൻ കൈയ്യടികളോടുകൂടിയായിരുന്നു വേടൻ എത്തിയത്.

ഷോയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എണ്ണായിരം
പേർക്ക് മാത്രമാണ് പ്രവേശനം. വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും.തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ച കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ റദ്ദാക്കിയ പരിപാടിയാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും നടത്തുന്നത്. ഏപ്രില്‍ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!