KeralaLatest NewsLocal newsNational

ഇന്ത്യയുടെ നീക്കം ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ ഫലപ്രദമാക്കും’: ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് കാന്തപുരം

ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതും മനുഷ്യത്വത്തോടുള്ള നമ്മുടെ എക്കാലത്തേയും കടമയും കടപ്പാടും ബോധ്യപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സേനയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും. നയതന്ത്രപരമായ നിലപാടുകളിലൂടെയും നടപടികളിലൂടെയും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ വിപുലവും ഫലപ്രദവുമാക്കാൻ ഇന്ത്യക്ക് കഴിയും. ആ നിലക്കുള്ള കൂടുതൽ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകാനും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാനും രാജ്യത്തിന് സാധിക്കട്ടെ എന്നും ഈ പരിശ്രമങ്ങളെ പിന്തുണക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷക്കും ഐക്യത്തിനും അഖണ്ഡതക്കുമായി എല്ലാ പൗരരും ഒരുമിച്ചു നിൽക്കണമെന്ന് ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!