അടിമാലി താലൂക്കാശുപത്രിയില്‍ ബ്ലെഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകുന്നു

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ സജ്ജീകരിക്കുമെന്ന് പ്രഖ്യാപിച്ച ബ്ലെഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചില്ല. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെയുള്ള നൂറുകണക്കിനാളുകള്‍ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ബ്ലെഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാത്തതാണ് ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്
.ആശുപത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് യൂണിന്റെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി ബ്ലെഡ് ബാങ്ക് സജ്ജമാക്കുമെന്നും അനുബന്ധ നിയമനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വേണ്ട രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ഏറ്റവും അധികം പ്രസവങ്ങള്‍ നടക്കുന്ന ജില്ലയിലെ ആശുപത്രികളില്‍ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്നവരെ ആദ്യം എത്തിക്കുന്നതും അടിമാലി താലൂക്കാശുപത്രിയിലാണ്. ആശുപത്രിയില്‍ ബ്ലെഡ് ബാങ്കിലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ബ്ലെഡ് ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.