Education and careerKeralaLatest NewsLocal news
എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സെമിനാർ

അടിമാലി : അടിമാലി എസ്എൻഡിപി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & കൗൺസിൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പാസായ കുട്ടികൾക്ക് ഏകജാലക പ്രവേശനത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ‘എഡ്യൂ- ഫോക്കസ്’ എന്ന പേരിൽ നാളെ ഉച്ചയ്ക്ക് 2.30 മുതൽ ബി എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സെമിനാർ നടക്കുന്നതാണ്.
ഏകജാലകത്തിൽ എങ്ങനെയെല്ലാം അപ്ലൈ ചെയ്യാം, എങ്ങനെയാണ് ഓപ്ഷൻ കൊടുക്കേണ്ടത്, ട്രാൻസ്ഫർ അലോട്ട്മെന്റ് എങ്ങനെയെല്ലാമാണ് ചെയ്യേണ്ടത്, തുടങ്ങിയ കാര്യങ്ങളാണ് സെമിനാറിൽ പ്രതിപാദിക്കാൻ പോകുന്നത്. അടിമാലി മേഖലയിൽ നിന്നും എസ്എസ്എൽസി പാസായ വിദ്യാർത്ഥകൾക്കും രക്ഷിതാകൾക്കും പങ്കെടുക്കാൻ സാധിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് വിളിക്കുക.99 95 721444,9605434448.