
ഇന്നുച്ചയോടെയായിരുന്നു ആനച്ചാലിന് സമീപം ഈട്ടിസിറ്റിയില്‍ വാഹനാപകടം സംഭവിച്ചത്. സ്‌കൂട്ടര്‍ പിന്നോട്ടുരുണ്ട ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മുതുവാന്‍കുടി സ്വദേശി ശരണിന് പരിക്ക് സംഭവിച്ചു. അപകട ശേഷം ശരണിനെ ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ കാലിന് അപകടത്തില്‍ ഗുരുതര പരിക്ക് സംഭവിച്ചതായാണ് വിവരം. ലോറിയുടെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ തകര്‍ന്നു.