KeralaLatest NewsSports

അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്‍

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അർജന്റീനയും കേരള സർക്കാരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നുവെന്നും, ഇതുവരെ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന തോന്നൽ തനിക്ക് ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.

“സ്പോൺസർമാരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, പരിപാടിയിൽ മറ്റെന്തെങ്കിലും തടസങ്ങളില്ല. അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ എടുത്തിരിക്കുന്ന തീരുമാനങ്ങൾ പ്രകാരം, തയ്യാറാക്കിയ സമയത്തിന് അനുസരിച്ച് തന്നെ ടീം എത്തും. മെസിയുടെ വരവിന് മറ്റു പൊളിറ്റിക്സ് ഇല്ല, ഫുട്ബോൾ എന്ന ഒറ്റ പൊളിറ്റിക്സ് മാത്രമേ ഉള്ളൂ. വിഷയത്തിൽ വ്യക്തത നൽകുന്നതിനായി അടുത്താഴ്ച വിശദമായ പത്രസമ്മേളനം സംഘടിപ്പിക്കും. കായിക പ്രേമികളുടെ എല്ലാ ആശങ്കകളും അകറ്റും”- മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!