ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

മൂന്നാര്‍: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി എ. ഷെഫിന്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് മൂന്നാര്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മൂന്നാര്‍ സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പലതവണയായി ഇവരില്‍നിന്ന് 8,31,865 രൂപ തട്ടിയെടുത്തു.
2024 ഫെബ്രുവരി രണ്ടുമുതല്‍ 17 വരെയുള്ള കാലയളവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലാഭം നേടാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനുശേഷം വിവിധ ലിങ്കുകള്‍ അയച്ചു നല്‍കി പണം നിക്ഷേപിക്കാനാവശ്യപ്പെട്ടു. ചെറിയ ടാസ്‌ക്കുകളും നല്‍കി. ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ഇരട്ടി പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. പലതവണയായി യുവതി പണം നല്‍കി. ഇയാള്‍ നല്‍കിയ വെബ്‌സൈറ്റിലുള്ള യുവതിയുടെ അക്കൗണ്ടില്‍ ലാഭം വര്‍ധിക്കുന്നതായി കാണിച്ചിരുന്നു.
പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി തുക പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പരാതി നല്‍കി. യുവതി കടം വാങ്ങിയാണ് പണം നല്‍കിയത്.
ദുബായില്‍ ഇരുന്നാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് അറസ്റ്റു ചെയ്തത്. മൂന്നാര്‍ എസ്ഐ ബിനു ആന്‍ഡ്രൂസ്, സിപിഒമാരായ കെ.വി. ഷിജു, റസാക്ക് എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു പ്രതിയെ കോഴിക്കോട് നിന്നും കസ്റ്റഡിയില്‍ എടുത്തത്.