
അടിമാലി: അടിമാലി എസ് എന്‍ ഡി പി ശാഖാ യോഗത്തിന്റെ നേൃത്വത്തില്‍ കുടുംബ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു.ശാഖാ യോഗാഗംങ്ങള്ക്കിടയിലെ കെട്ടുറപ്പും ആത്മീയ ഉന്നമനവും ലക്ഷ്യമിട്ടായിരുന്നു കുടുംബ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചത്. സ്വാമിനി മാതാനിത്യ ചിന്മയി മുഖ്യപ്രഭാഷണം നടത്തി. അടിമാലി എസ് എന്‍ ഡി പി യൂണിയന് കണ്‍വീനര്‍ സജി പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ശാഖാ ഭാരവാഹികളായ ദേവരാജന്‍ ചെമ്പോത്തിങ്കല്‍, അശോകന് തെള്ളിപ്പടവില്‍, എസ് കിഷോര്‍, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. നിരവധി ശാഖ അംഗങ്ങള്‍ കുടുംബ സംഗമത്തിലും പഠന ക്ലാസിലും സംബന്ധിച്ചു.