KeralaLatest News

ഭൂപതിവ് ചട്ടം അന്തിമമാകും; ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

ഭൂപതിവ് ചട്ടം ഈ മാസം 23ന് അന്തിമമാകും. റവന്യുവകുപ്പ് തയാറാക്കിയ ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനാണ് ചട്ടം. പട്ടയത്തിന് വിരുദ്ധമായി നിർമ്മിച്ച വാണിജ്യ ആവശ്യങ്ങൾക്കുളള കെട്ടിടങ്ങൾക്ക് പിഴ ഈടാക്കും.

ഒരു വർഷം മുൻപാണ് ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ നിയമം പാസാക്കിയത്. എന്നാൽ ഒരു വർഷം കഴിയുമ്പോഴും ചട്ടഭേദഗതി വന്നില്ലായിരുന്നു. ചട്ടം പ്രാബല്യത്തിൽ വരാതെ നിയമത്തിന്റെ ഗുണം ജനങ്ങൾ ലഭിക്കാത്ത സാഹചര്യമായിരുന്നു. റവന്യു വകുപ്പ് തയാറാക്കിയ ചട്ടം വിവിധ ചർച്ചകൾക്ക് ശേഷം അന്തിമരൂപമായി. 23ന് നടക്കുന്ന യോ​ഗത്തിൽ ചട്ടഭേദഗതിക്ക് അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

ഇടുക്കി ജില്ലയെ ഉദ്ദേശിച്ചുളള നിയമം ചട്ടം കൊണ്ടുവരാത്തതിനാൽ ഇതുവരെ പ്രാബല്യത്തിലാക്കാനായിട്ടില്ല. നിയമവകുപ്പ് അംഗീകരിച്ച ചട്ടത്തിന് മുന്നിലുളള പ്രധാന തടസം 1993ലെ ചട്ടമാണ്.1977ന് മുൻപ് മലയോര മേഖലയിൽ കുടിയേറിവർക്ക് വനഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ ചട്ടമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!