
അടിമാലി: മാങ്കുളം മണ്ഡലം കർഷക കോൺഗ്രസിൻ്റെ നേതൃത്യത്തിൽ കൃഷിഭവനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. കേരകൃഷി സംരക്ഷണത്തിനായി ലോക ബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചെലവഴിക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് മാങ്കുളം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവൻ ഓഫീസിലേക്ക് ധർണ്ണ സമരം നടത്തിയത്. സമരം ജില്ലാ പ്രസിഡൻ്റ് ടോമി പാലയ്ക്കൻ ഉദ്ഘാടനം ചെയ്തു.
സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു ജോസ്, പി ജെ തോമസ്, സണ്ണി ജോസഫ് , ജോസഫ് ഇളംപുരയിടം എന്നിവർ നേതൃത്വം നൽകി.