BusinessKeralaLatest NewsTravel

കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽ മുങ്ങുന്നു; മൂന്ന് നാവികരേയും പുറത്തെത്തിച്ചു

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ കൂടുതൽ മുങ്ങുന്നു. കപ്പലിലെ മൂന്ന് നാവികരേയും പുറത്തെത്തിച്ചു. കൂടുതൽ കണ്ടെയ്നറുകൾ വെള്ളത്തിൽ വീണതിനാൽ, കപ്പൽ മുങ്ങുന്ന സാഹചര്യം കണക്കിലെടുത്തതാണ് ഇവരേയും മാറ്റിയത്.

21 പേരെ ഇന്നലെ തന്നെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. ഇന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. കപ്പൽ കൂടുതൽ മുങ്ങിയാൽ കണ്ടെയ്‌നറുകൾ മാറ്റി കപ്പൽ കരയിലെത്തിക്കാനുള്ള സാധ്യത ഉപേക്ഷിക്കേണ്ടിവരും. ടഗ് ബോട്ട് ഉപയോഗിച്ച് കപ്പൽ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നു. എന്നാൽ കാലവസ്ഥ മോശമായതിനാൽ ഈ സാധ്യതയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

കപ്പൽ മുങ്ങി താഴാതെ ഇരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടർന്നിരുന്നത്. നിലവിലെ കടലിൽ രൂപപ്പെട്ട അസാധാരണ സാഹചര്യത്തെ തുടർന്നാണ് ഇവരോട് കപ്പലിൽ നിന്ന് മാറാൻ നിർദേശം നൽകിയത്. ഇവരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. ഇവർ പൂർണ ആരോ​ഗ്യവാന്മാരാണ്. കപ്പലിലുള്ള കണ്ടെയ്നറുകൾ‌ മാറ്റൊരു കപ്പലിലേക്ക് മാറ്റാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. കണ്ടെയ്നറുകൾ കൊച്ചി തീരത്തേക്ക് എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!