
മാങ്കുളം: കുരിശുപാറ പീച്ചാട് മരം വീണ് ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന തൊഴിലാളി മരിച്ചു.
മാമലക്കണ്ടം എളംബ്ലാശ്ശേരി സ്വദേശിനി ശാന്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാന്തയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. തൊഴിലാളികൾ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മരം ഒടിഞ്ഞ് വീഴുകയായിരുന്നു.മരം ഒടിഞ്ഞ് വീഴുന്നതിനിടെ ശാന്തക്ക് ഓടി മാറാൻ കഴിയാതെ വരികയും മരത്തിനടിയിൽപ്പെടുകയും ചെയ്തു. പരിക്കേറ്റ ശാന്തയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് മൃതദേഹം വിട്ടുനൽകും.