Education and careerKeralaLatest NewsLocal news

പഞ്ചകർമ്മ അസിസ്റ്റൻ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കല്ലാര്‍ (തേര്‍ഡ് ക്യാമ്പ്‌ ) ഗവ.ആയുർ‍വേദ ആശുപത്രിയിലെ ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേനെ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450/- രൂപാ നിരക്കിൽ പഞ്ചകർമ്മ അസിസ്റ്റന്റിനെ ( സ്ത്രീ) നിയമിക്കുന്നു. ഇന്റര്‍വ്യൂ സമയം ജൂൺ 6 ചൊവ്വ രാവിലെ 10.30.  താല്പര്യമുള്ളവര്‍ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി അന്നേ ദിവസം രാവിലെ 10 ന് ഈ സ്ഥാപനത്തില്‍ നേരില്‍ ഹാജരാകണം.

അപേക്ഷകർ ഈ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തു കളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-222185 നമ്പരില്‍  ബന്ധപെടുക .


നിയമനം പരാമാവധി 89 ദിവസത്തെക്കായി രിക്കും (മൂന്ന് മാസം )


യോഗ്യത : ഒരു വർഷ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തീകരിച്ചിരിക്കണം സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന പ്രായപരിധി- 40 വയസ്സ്. ഫോണ്‍ :04868222185

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!