KeralaLatest NewsLocal news
വേനല്‍കനക്കുന്നതില്‍ വൈദ്യുതി വകുപ്പിനും ആശങ്കയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

അടിമാലി: വേനല്‍കനക്കുന്നതില്‍ വൈദ്യുതി വകുപ്പിനും ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടിമാലിയില്‍ പറഞ്ഞു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 60ശതമാനം മാത്രമാണ് വെള്ളമുള്ളത്. അണക്കെട്ടുകളിലെ ജലമുപയോഗിച്ച് രാത്രികാലത്ത് മാത്രമാണിപ്പോള്‍ വൈദ്യുതി ഉത്പാദനം നടത്തുന്നത്. മണ്ണും ചെളിയും നീക്കി അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടുണ്ടെന്നും ഹൈഡല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്കായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.