കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ അമ്പാട്ടുകാവിലാണ് റെയില്‍ ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരു ട്രാക്കിലൂടെയും ട്രെയിന്‍ കടത്തി വിടാന്‍ തുടങ്ങി.
റെയിവെ ട്രാക്കില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിരുന്നു.രണ്ടു ഭാഗത്തേക്കും ഉള്ള ഇലക്ട്രിക് ലൈനുകള്‍ പൊട്ടി നിലത്ത് വീഴുകയായിരുന്നു. ആല്‍ മരമാണ് മറിഞ്ഞു വീണത്.
കോഴിക്കോടും കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണിരുന്നു. ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം.മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിലവില്‍ ഇവിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ് കടത്തിവിട്ടു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.