അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ മികവുത്സവം 2025 നടന്നു

അടിമാലി :അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ ‘മികവുത്സവം 2025’ ന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ അഡ്വ എ രാജ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.എൻഎസ്എസ് യൂണിറ്റിന്റെ ‘സാന്ത്വനം’ പദ്ധതി എസ് എൻ ഡിപി യോഗം സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി ഇ. ജി.ബാബു ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടിക്ക് വീൽചെയർ നൽകുന്നതാണ് പ്രസ്തുത പദ്ധതി.കൂടാതെ പാഠ്യേത്തര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു.
എൻഎസ്എസ് യൂണിറ്റ് ദി വോളന്റീഴ്‌സ് ബ്രിഗേഡ് യൂണിഫോം പദ്ധതിയുടെ പ്രകാശന കർമ്മവും യോഗത്തിൽ വെച്ചു നടന്നു. ഉച്ചകഴിഞ്ഞ് 2025-26 അദ്ധ്യായന വർഷത്തെ പിടിഎ വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു .
മാനേജ്മെന്റ് പ്രതിനിധി ബിജു മാധവൻ, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം , പി ടി എ പ്രസിഡന്റ് കിഷോർ എസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശോഭ കെ എസ്,
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ എം എസ് അജി, ബി .എഡ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് എ .ഗീത, ഹെഡ്മാസ്റ്റർ പ്രിജി പി എസ്, പിടിഎ വൈസ് പ്രസിഡന്റ് റബീഷ് പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ എന്നിവർ യോഗത്തിൽ സംസാരിച്ചു.