
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച പകൽ 2.30 ന് തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോം ഹാളിൽ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ. ദീപക്ക് നിർവഹിക്കും.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ അധ്യക്ഷത വഹിക്കും.