KeralaLatest NewsLocal news
മാങ്കുളം കുവൈറ്റ്‌സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു

മാങ്കുളം: കനത്ത കാറ്റിലും മഴയിലും മാങ്കുളം കുവൈറ്റ്‌സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ബസിന്റെ ഏറ്റവും മുന്‍ ഭാഗത്താണ് മരം പതിച്ചത്. സംഭവത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ ഭാഗത്ത് നേരിയ കേടുപാടുകള്‍ സംഭവിച്ചു. ബസ് ജീവനക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്.
തിങ്കളാഴ്ച്ചത്തെ സര്‍വ്വീസിന് ശേഷം വാഹനം നിര്‍ത്തി ജീവനക്കാര്‍ പോകാന്‍ തുടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപവാസികളുടെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കി. സ്വകാര്യ ബസിന് സമീപം മറ്റൊരു വിനോദ സഞ്ചാര ബസും നിര്‍ത്തിയിട്ടിരുന്നു.