മൃത്യജ്ഞയ മഹാദേവന്‍; ഡിവോഷണല്‍ ആല്‍ബത്തിന്റെ പ്രകാശനം നടന്നു

അടിമാലി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തിനായി തയ്യാറാക്കിയ മൃത്യജ്ഞയ മഹാദേവന്‍ എന്ന ഡിവോഷണല്‍ ആല്‍ബത്തിന്റെ പ്രകാശനം നടന്നു.വി ആര്‍ സത്യന്‍, സന്തോഷ് മാധവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് അടിമാലി സ്വദേശിനിയും നൃത്ത അധ്യാപികയുമായ സരിത വേണുഗോപാലാണ്. പോലീസുദ്യോഗസ്ഥനായ സി ആര്‍ സന്തോഷാണ് ആല്‍ബത്തിനായി വരികള്‍ രചിച്ചത്.സുജിത് കൃഷ്ണന്‍ വരികള്‍ക്ക് സംഗീതം നല്‍കി.
ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ഇടുക്കി ഡി വൈ എസ് പി ജില്‍സണ്‍ മാത്യു ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.അടിമാലി എസ് എന്‍ ഡി പി യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ആല്‍ബത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആല്‍ബത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. രാജാക്കാട് എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജിജു ജോണ്‍, സനോജ് നോബിള്‍, മനോജ് അമ്പാട്ട്, ജിന്‍സണ്‍ പോള്‍, വിഷ്ണു രാജു, പ്രീത് നാട്യാജ്ഞലി, സിനീഷ് മോഹനന്‍ എന്നിവരാണ് ആല്‍ബത്തിന് പിന്നിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.