KeralaLatest NewsLocal news

ഇടുക്കി ജില്ലാ അറിയിപ്പുകൾ

ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിംഗ് 31 ന്


ഇടുക്കി ജില്ലാ പഞ്ചായത്തിലെ കരട് വാർഡ്, നിയോജകമണ്ഡല വിഭജന നിർദേശങ്ങ ളിന്മേലുള്ള ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ പബ്ലിക് ഹിയറിംഗ് നടക്കും. കരട് വിഭജന നിർദേശങ്ങളിൽ നിശ്ചിത സമയ പരിധിക്ക് മുൻപ് ആക്ഷേപങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുപ്പിക്കുകയുള്ളൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

ദേവികുളം, കുമളി മേഖലകളിൽ മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു


ദേവികുളം ഐ സി ഡി എസ് പരിധിയിലുളള വട്ടവട, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തുകളിലെയും, അഴുത അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെയും അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദേവികുളം ഐസിഡിഎസ് -04865 264550, അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് 04869252030 9526037963.

പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു


അടിമാലി അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള വെളളത്തുവല്‍, പളളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 11 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെളളത്തുവല്‍ – 9497038453, പളളിവാസല്‍ – 9744688719, ബൈസണ്‍വാലി-9744688719.

അഴുത, നെടുങ്കണ്ടം മേഖലകളിൽ പാൽ, മുട്ട വിതരണം


അഴുത ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട്, എലപ്പാറ, പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലെയും, നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പഞ്ചോല പഞ്ചായത്തുകളിലെയും അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 7 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഴുത ശിശുവികസന പദ്ധതി ഓഫീസ്: 04869 233281, 8281460209, നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ്: 9188959717, 9961006278.


ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നിഷ്യൻ : സീറ്റ് ഒഴിവ്

 കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിൽ സീറ്റ്‌ ഒഴിവുണ്ട്. 100% പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്ന ഈ കോഴ്സിൽ പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പരിമിതമായ സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത് താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്: 9495999658, 9072370755.

രജിസ്റ്റർ ചെയ്യൂ: https://forms.gle/8EVX4SvCL7jdvPh79

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!