ആരെങ്കിലും നന്നാക്കാമോ? : ഹൈറേഞ്ച് ആശുപത്രിയിലേക്കുള്ള റോഡ് ശോചനീയാവസ്ഥയില്‍

മൂന്നാര്‍: മഴക്കാലമാരംഭിച്ചതോടെ മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് കൂടുതല്‍ ശോചനീയാവസ്ഥയില്‍.
മൂന്നാര്‍ മേഖലയിലെ ആളുകള്‍ ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാര്‍ നല്ലതണ്ണി പാലം ജംഗ്ഷന്‍ മുതല്‍ ആശുപത്രി വരെയുള്ള ഭാഗത്താണ് റോഡ് തകര്‍ന്നു കിടക്കുന്നത്. റോഡില്‍ നിരവധിയിടങ്ങളില്‍ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. തകര്‍ന്ന് കിടക്കുന്ന ഈ റോഡ് രോഗികളെ വലക്കുകയാണ്.
ആശുപത്രിയിലേക്കെത്തുന്ന ആംബലന്‍സുകളടക്കം തകര്‍ന്ന് കിടക്കുന്ന ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്. മഴക്കാലമാരംഭിച്ചതോടെ ഈ റോഡിന്റെ അവസ്ഥ കൂടുതല്‍ ശോചനീയമായി. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനയാത്രികരും മറ്റ് ചെറുവാഹനങ്ങളും ഏറെ പ്രയാസമനുഭവപ്പെട്ടാണ് കടന്ന് പോകുന്നത്. ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളുമുണ്ട്.
മൂന്നാറിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം ചികിത്സക്ക് ഹൈറേഞ്ച് ആശുപത്രിയില്‍ എത്താറുണ്ട്. ഇവരൊക്കെയും തകര്‍ന്ന് കിടക്കുന്ന ഈ റോഡിലൂടെ സഞ്ചരിക്കണം. ഇനിയും കാലതാമസം വരുത്താതെ ഈ റോഡിന്റെ നവീകരണ ജോലികള്‍ നടത്തണമെന്നാണ് ആവശ്യം