KeralaLatest NewsLocal news

ഇടുക്കി ജില്ലാ അറിയിപ്പുകൾ

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍: അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമാക്കി മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്റെ (സാഫ്) ആഭിമുഖ്യത്തില്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ള മത്സ്യത്തൊഴിലാളി വനിതകള്‍, മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ വനിതകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസറ്ററില്‍ രജിസ്റ്റര്‍ ചെയ്ത 20 നും 45 നും മദ്ധ്യേ പ്രായമുളള കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. ജൂലൈ 25 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും നോഡല്‍ ഓഫീസ് സാഫ് ഇടുക്കി (ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി), മത്സ്യഭവന്‍ ഇടുക്കി, പൈനാവ് ഫോണ്‍:04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം ഫോണ്‍:04868 234505 എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം.

കാവുകളുടെ സംരക്ഷണത്തിന്  ധനസഹായം: അപേക്ഷ ക്ഷണിച്ചു

വനം-വന്യജീവി വകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന്  ധനസഹായം  നല്‍കുന്നതിനായി ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ്  കോംപ്ലക്‌സ്,  വെള്ളാപ്പാറ,  പൈനാവ്.പി.ഒ 685603എന്ന വിലാസത്തില്‍ ജൂലൈ 31 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍:04862232505.

വനമിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ ഒരു അവാര്‍ഡാണ് നല്‍കുക. താല്‍പ്പര്യമുള്ളവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫേറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603 എന്ന വിലാസത്തില്‍ ജൂലൈ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കുറിപ്പും തെളിവിലേക്ക് പ്രസക്തമായ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04862 232505.

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂലൈ 16 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതും പദ്ധതി പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്യുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്‌മാൻ കരിമണ്ണൂർ, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തുകൾ ജൂലൈ 16 ന് സന്ദർശിക്കും. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്നേ ദിവസം 10.30 നും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 11 നുമാണ് സിറ്റിംഗ്. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും പരാതികൾ സമർപ്പിക്കാം

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് ഓഫ്-റോഡ് വാഹനം (ബൊലേറോ/കമാന്‍ഡര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 16 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ജൂലൈ 16 ഉച്ചയ്ക്ക് 2 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറന്ന് പരിശേധിക്കും. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസ്, ദേവികുളം അഡീഷണല്‍, മൂന്നാര്‍, പി.ഒ. 685612 എന്ന മേല്‍വിലാസത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോമുകള്‍ക്കും പ്രവൃത്തി ദിവസങ്ങളില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍, മൂന്നാര്‍ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526460246

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!