
ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയില്‍ നാളെ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ്, തോട്ടം മേഖല എന്നിവിടങ്ങളിലെ ജോലിക്കും നാളെയും മറ്റന്നാളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഓറഞ്ച് അലര്‍ടുള്ള എറണാകുളത്തെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.