
കുത്തുകുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരി മരിച്ചു കട്ടപ്പന ലബ്ബക്കട സ്വദേശിനി ശുഭ സുരേഷാണ് മരിച്ചത്. അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവർ നടത്തി വന്ന വഴിയോര കച്ചവട കേന്ദ്രത്തിലേക്ക്ക ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ ശുഭയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംഭവത്തിൽ ഊന്നുകൽ പോലീസ് കെസെടുത്തു.