KeralaLatest NewsLocal news

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു

കേരള സർക്കാർ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ‘ട്രീ ബാങ്കിംഗ്’ പദ്ധതിയിൽ ജില്ലയിൽ അപേക്ഷകൾ ക്ഷണിച്ചു. ഇടുക്കി ജില്ലയിൽ സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കോ തങ്ങളുടെ ഭൂമിയിൽ ചന്ദനമരത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി, ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ ഈ പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്യാം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനുശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാം. പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനം വകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടണം. 10 മുതൽ 100 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 30 രൂപയും, 101 മുതൽ 250 വരെ മരത്തിന് പ്രതിവർഷം ഒരു മരത്തിന് 25 രൂപയും 251 മുതൽ 500 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 20 രൂപയും, 51 മുതൽ 750 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 15 രൂപയും, 751 മുതൽ 1000 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 10 രൂപ നിരക്കിലും ആണ് ധനസഹായം അനുവദിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അല്ലെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.


ഫോൺ: കട്ടപ്പന 8547603722, മൂന്നാർ -8547603730, പീരുമേട്-8547603725, തൊടുപുഴ-8547603733.

പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. പദ്ധതിയുടെ വിശദവിവരങ്ങൾ വനം വകുപ്പിന്റെ വെബ് സൈറ്റിൽ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!