
കഴിഞ്ഞ നാല് ദിവസ്സമായി പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സഹജര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും ഇന്ന് വൈകിട്ട് ഉയര്‍ത്തിയത്. 20 cm വീതമാണ് മൂന്ന് ഷട്ടറുകളും ഉയർത്തിയത്. 1 സെക്കൻഡിൽ 46000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്‌തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും.
പന്നിയാർ ഇലട്രിക് പ്രോജക്ടിൻ്റെ ഭാഗമായുള്ള അണക്കെട്ടിൽ 4 ദിവസം മുമ്പ് വരെ സംഭരണശേഷിയുടെ75% വെള്ളമേ ഉണ്ടായിരുന്നുള്ളു. ആദ്യമായിട്ടാണ് മെയ് മാസത്തിൽ പൊന്മുടി ഡാം തുറക്കുന്നത്. 707.75 അടി ആണ് പൊന്മുടി ഡാമിന്റെ പരമാവധി സംഭരണശേഷി. ഇപ്പോൾ 706.5 അടി വെള്ളമാണ് ഡാമിലുള്ളത്.