
വട്ടവടയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവാണ് മരിച്ചത്. അബന്ധത്തില്‍ കനാലില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മാറ്റി.
വട്ടവട പഞ്ചായത്തോഫീസിന് സമീപമുള്ള കനാലിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മഴ ശക്തമായതോടെ വട്ടവട മേഖലയില്‍ കഴിഞ്ഞ 5 ദിവസത്തോളമായി വൈദ്യുതി ഇല്ലാത്ത സ്ഥിതിയാണ്.