KeralaLatest NewsLocal news
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്.അതിര്‍ത്തിയിലെ തമിഴ് നാട് ബസ് സ്റ്റാന്‍ഡില്‍ ആണ് സംഭവം. ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ശ്രീജിത്തിനെ
ഫയര്‍ഫോഴ്‌സ് സംഘം എത്തി മരം മുറിച്ചു മാറ്റിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കു കൂടി അപകടത്തില്‍ പരുക്കേറ്റു.