KeralaLatest NewsLocal news
രാജാക്കാട് പൊന്മുടി ഡാമിൽ അജ്ഞാത മൃതദേഹം;രാജാക്കാട് പോലീസ് നടപടികൾ ആരംഭിച്ചു

രാജാക്കാട് പൊൻമുടി ഡാമിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ ബോട്ട്ലാൻഡിങ്ങിൽ എത്തിയ ടുറിസം ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതേസമയം, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് മാൻ മിസ്സിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു