KeralaLatest News

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; പതിനോരായിരത്തോളം പേര്‍ വിരമിക്കും

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ മാത്രം 6000 കോടിയോളം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്.

സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെഎസ്ഇബിയില്‍ നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍മാരും 326 ഓവര്‍സിയര്‍മാരും ഇതില്‍പ്പെടും. കെഎസ്ഇബിയില്‍ ഫീല്‍ഡ് തലത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയില്‍ വിരമിക്കല്‍ കൂടിയാകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.

വിവിധ വകുപ്പുകളില്‍ നിന്ന് ആയിരത്തോളം പേര്‍ വിരമിക്കും. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേരുന്നതിനായി മെയ് 31 ജനനത്തീയതിയാക്കുന്നത് പതിവായിരുന്നു. ഇതാണ് എല്ലാവര്‍ഷവും ഇതേ ദിവസം കൂട്ട വിരമിക്കല്‍ ഉണ്ടാവുന്നത്. കഴിഞ്ഞവര്‍ഷം മേയ് 31ന് 10,560 പേരും 2023 ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!